ഇടുക്കി: ആരോഗ്യ കേരളം പദ്ധതിയിലേക്ക് കരാർ വ്യവസ്ഥയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, സ്‌പെഷലിസ്റ്റ് ഡോക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡെവലപ്‌മെന്റ് തെറാപ്പിസ്‌റ്, സീനിയർ ട്രീറ്റ്‌മെന്റ് സൂപ്പർവൈസർ, എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർഥികൾ ആരോഗ്യ കേരളം വെബ്‌സൈറ്റിൽ ഫെബ്രുവരി 17 ന് നാല് മണിക്കകം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഓൺലൈൻ ലിങ്കിൽ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ലോഡ് ചെയ്യണം. അപേക്ഷകൾ യാതൊരുകാരണവശാലും ഓഫീസിൽ നേരിട്ട് സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in , ഫോൺ 04862 232221.