ചെറുതോണി :വെണ്മണിക്ക് സമീപം കൂടത്തൊട്ടിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ വീട് കത്തിനശിച്ചു..കഴിഞ്ഞദിവസം രാത്രി 8 മണിയോട് കൂടിയാണ് വെൺമണി കൂടത്തൊട്ടി സ്വദേശി സോബിന്റെ വീടിന് തീപിടുത്തമുണ്ടായത് വീടുമുഴുവൻ കത്തി നശിച്ചു. അടുക്കളയിൽ ഉണങ്ങാനിട്ട റബ്ബർ ഷീറ്റിന് തീപിടിക്കുകയും കത്തിപ്പടരുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ട് അയൽവാസികൾ എത്തി തീ കെടുത്തി. 1400 ഷീറ്റുകളും വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളകും കത്തിനശിച്ചു. തീപിടുത്തത്തിൽ വാർക്ക വീട് വിണ്ടുകീറിയ അവസ്ഥയിലാണ്.
തീപിടിക്കുന്ന സമയത്ത് സോബിൻ വെണ്മണി ടൗണിൽ ആയിരുന്നു. മറ്റ് കുടുംബാംഗങ്ങൾ തൊടുപുഴയിലും.ടി വി ഫ്രിഡ്ജ് ഉൾപ്പെടെ ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.