road
കുമളി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എം.സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു

പീരുമേട് : ഇരുപത്തിയഞ്ചുവർഷമായി നല്ല ഗതാഗത യോഗ്യമായ നടപ്പാതകൾ വേണമെന്നാവശ്യം സഫലീകരിച്ച സന്തോഷത്തിലാണ് അറുപത്തിയെട്ടാം മൈൽ നിവാസികൾ. കുമളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പണി പൂർത്തിയാക്കിയ നടപ്പാതയുടെ ഉദ്ഘാടനം കുമളി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എം.സിദ്ദിഖ് നാട്ടുകാർക്ക് തുറന്ന് കൊടുത്തു. കാൽ നടയായി പോലും യാത്ര ചെയ്യാൻ കഴിയാത്ത റോഡായിരുന്നു റോഡിന് വേണ്ട സ്ഥലമെടുക്കേണ്ടി വരുമെന്നതിനാൽ നടക്കാതെപോയി. വാർഡുമെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്താൽ സ്ഥലമേറ്റെടുക്കുകയും അഞ്ചു ലക്ഷം രൂപ നടപ്പാതക്ക് അനുവദിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ അതിവേഗം റോഡ് സിനിർമ്മാണം പൂർത്തിയായി. ഉദ്ഘാടന യോഗത്തിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ്ർഫേഴ്‌സൺ നോളി ജോസഫ് അദ്ധ്യക്ഷയായി പഞ്ചായത്ത് അംഗം സൺ സി മാത്യു സ്വാഗതം പറഞ്ഞു.