ഇടുക്കി :വിദ്യർത്ഥിയുടെ കാലപാതകത്തെത്തുടർന്ന് അടച്ചിട്ട പൈനാവ് എൻജിനീയറിങ് കോളേജ് ഒരു മാസത്തിനു ശേഷം വീണ്ടും തുറന്നു. ജനുവരി പത്തിന് ഉണ്ടായ അനിഷ്ടസംഭവങ്ങൾക്ക് പിന്നാലെ അടച്ചിട്ട കോളേജ് ആണ് ഏറെ കരുലോടെ വീണ്ടും തുറന്നത്. എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വീണ്ടും തുറന്നത്. രണ്ട്, മൂന്ന് വർഷ വിദ്യാർഥികളുടെ ക്ലാസുകൾ തുടങ്ങി. നാലാം വർഷ വിദ്യാർഥികളുടെ പരീക്ഷകളും മാറ്റമില്ലാതെ തുടരും. ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസുകൾ നാളെ ആരംഭിക്കും. കോളജ് വീണ്ടും തുറക്കുന്നതിന് മുമ്പായി മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സർവകക്ഷി യോഗം വിളിച്ചു ചേർത്തിരുന്നു. ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ വലിയ മാനസികബുദ്ധിമുട്ടിലായിരുന്ന വിദ്യാർഥികളുടെ രക്ഷകർതൃമീറ്റുങ്ങുകളും പൂർത്തിയാക്കി. വിദ്യാർഥികൾക്ക് പഠിക്കുന്നതിനുള്ള എല്ലാവിധ സാഹചര്യങ്ങളും ഒരുക്കിയിട്ടുള്ളതായി കോളജ് പ്രിൻസിപ്പൽ എം.കെ ജലജ പറഞ്ഞു.
കഴിഞ്ഞ ജനുവരി പത്തിനാണ് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് സംഘം നാലം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ധീരജിനെ കുത്തി കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ ആറ് പ്രതികൾ പീരുമേട് സബ്ജയിലിൽ റിമാൻഡിലാണ്. കർശന പരിശോധനകൾക്ക് ശേഷമാണ് വിദ്യാത്ഥികളെ കാമ്പസിലേയ്ക്ക് കയറ്റിവിട്ടത്.