തൊടുപുഴ: യുവമോർച്ച തൊടുപുഴ മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തിൽ പുൽവാമ ദിനം ആചരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് വിശാഖ് ബേബി അദ്ധ്യക്ഷത വഹിച്ചു. ബിജെപി തൊടുപുഴ മണ്ഡലം വൈസ് പ്രസിഡന്റ് സി. ജി സോമശേഖരൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി മദ്ധ്യമേഖലാ സെക്രട്ടറി ടി. എച്ച് കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. യുവമോർച്ച സംസ്ഥാന സമിതി അംഗം ശ്രീകാന്ത് കാഞ്ഞിരമറ്റം, മണ്ഡലം പ്രസിഡന്റ് ശ്രീലക്ഷ്മി സുധീപ്, യുവമോർച്ച ജില്ലാ സെക്രട്ടറി അജിത് ഇടവെട്ടി, അഭിജിത്, ജില്ലാ ട്രഷറാർ അഖിൽ രാധാകൃഷ്ണൻ, മുനിസിപ്പൽപ്രസിഡന്റ് ആകാശ് പി. ടി, എസ്.സി മോർച്ച സംസ്ഥാന സമിതി അംഗം ഗിരീഷ് പൂമാല, മണ്ഡലം സെക്രട്ടറിമാരായ ശ്രീരാജ് കെ.ആർ, ജോയ്‌സ്, മുനിസിപ്പൽ ജനറൽ സെക്രട്ടറി നിധീഷ് രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.