ചെറുതോണി: ചെറുതോണി ടൗണിൽ ഭക്ഷണശാല നടത്തുന്ന പുളിമൂട്ടിൽ വിനു പി. തോമസി (കൂട്ടായി) നെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രി എട്ടരയോടെ ഭക്ഷണം ചോദിച്ചെത്തിയ കണ്ടാലറിയാവുന്ന അഞ്ച് യുവാക്കളാണ് തന്നെയും ഭാര്യയെയും ആക്രമിച്ചതെന്ന് വിനു പറഞ്ഞു. രാത്രി നായകൾക്ക് ഭക്ഷണം നല്കാൻ പോയപ്പോൾ വിനുവിന്റെ ഭാര്യയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌പ്പോൾ ബഹളം കേട്ടെത്തിയ വിനുവിനെയും അക്രമികൾ മർദ്ദിച്ചതായാണ് പരാതി. വിനുവും ഭാര്യയുംഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇടുക്കി പൊലീസിൽ പരാതി നൽകി.