അറക്കുളം: ഇന്റർ മീഡിയറ്റ് ഓഡിറ്റ് റോഡിന് സമീപം കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു. ഞായറാഴ്ച്ച രാത്രി 9.30 മണിയോടെയാണ് അപകടം. അപകടത്തെ തുടർന്ന് കാർ 50 മീറ്ററോളം ദൂരത്തിൽ റോഡിലൂടെ നിരങ്ങിയാണ് നിന്നത്. വൈദ്യുതി ബോർഡ് ജീവനക്കാരൻ അജിയാണ് കാർ ഓടിച്ചിരുന്നത്. മൂലമറ്റം കാലാഴിയിൽ ജിഷ്ണുവിന്റെതാണ് ഓട്ടോ റിക്ഷ. അപകടത്തിൽ ഓട്ടോ റിക്ഷക്ക് സാരമായ കേട് സംഭവിച്ചു. കഞ്ഞാർ എസ് ഐ ജിബിൻ തോമസും സംഘവും സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.