ചെറുതോണി: അടയാള കല്ലിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാൻ വരുന്ന സഞ്ചാരികളുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു.റോഡിന്റെ വീതി കുറവുംചെങ്കുത്തായ ഇറക്കവും വേണ്ടത്ര സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.കഴിഞ്ഞ ആറു മാസത്തിനിടയിൽ ഏഴോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.ഏതാനും ദിവസങ്ങൾക്കു മുമ്പ് സംഭവിച്ച അപകടത്തിൽ വാഹനം 150 അടിതാഴ്ചയിലേക്ക് മറിയുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും യാത്രക്കാർക്ക് പരിക്ക് ഏൽക്കുകയുംചെയ്തു.റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെ നാട്ടുകാർ രംഗത്ത് വന്നിട്ടുണ്ട്. അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശാശ്വതമായ പരിഹാരം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു.