തൊടുപുഴ: സേവ് ദി റിപ്പബ്ലിക് എന്ന സന്ദേശം ഉയർത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ വണ്ണപ്പുറത്ത് യൂണിറ്റി മീറ്റ് നടത്തും. സംസ്ഥാനത്തുടനീളം 19 കേന്ദ്രങ്ങളിലാണ് യൂണിറ്റി മീറ്റ് നടത്തുന്നത്. രാവിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തും. വൈകിട്ട് 4.30ന് യൂണിഫോമിട്ട കേഡറ്റുകൾ അണിനിരക്കുന്ന യൂണിറ്റി മീറ്റും പൊതുസമ്മേളനവും നടക്കും. പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ് കേഡറ്റുകളിൽ നിന്ന് സല്യൂട്ട് സ്വീകരിക്കും. ജില്ലാ പ്രസിഡന്റ് ടി.എ. നൗഷാദ് അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യും. എറണാകുളം സോണൽ പ്രസിഡന്റ് കെ.കെ ഹുസൈർ സദസ്സിനെ അഭിസംബോധന ചെയ്യും. ജില്ലാ സെക്രട്ടറി സലാഹുദ്ദീൻ, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ്, ഇമാംസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഇല്യാസ് മൗലവി അൽഹാദി, നാഷനൽ വിമൻസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സുഹ്ര ഷാനവാസ്, ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ഫൗസിയ നവാസ് പങ്കെടുക്കും.