നെയ്യശ്ശേരി :സെന്റ് സെബാസ്ട്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 26 ,27 തീയതികളിൽ ആഘോഷിക്കുമെന്നു വികാരി ഫാ .നിക്കോളാസ് മൂലശ്ശേരിൽ ,കൈക്കാരന്മാരായ തങ്കച്ചൻ കാക്കനാട്ട് ,ജോർജ് പടിഞ്ഞാറെക്കൂറ്റ് എന്നിവർ അറിയിച്ചു .തിരുനാളിനു ഒരുക്കമായുള്ള നൊവേന ഫെബ്രുവരി 17 നു ആരംഭിക്കും .വ്യാഴാഴ്ച വൈകുന്നേരം 4 .25 നു കൊടിയേറ്റ് , 4 .30 നു ഫാ ജോർജ് ചെമ്പരത്തി വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും . തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം 4 .30 നു വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും .26 ന് രാവിലെ ആറിനും 7 .30 നും വിശുദ്ധ കുർബാന ,സെന്റ് മൈക്കിൾസ് ഗേറ്റ് വെഞ്ചരിപ്പ് ,വൈകുന്നേരം 4 .30 നു ഫാ .ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് ഓ .സി .ഡി .വിശുദ്ധ കുർബാന അർപ്പിക്കും ,സെന്റ് അൽഫോൻസാ കപ്പേളയിലേയ്ക്ക് പ്രദക്ഷിണം .
27 നു രാവിലെ ആറിനും 7 .30 നു പത്തിനും വിശുദ്ധ കുർബാന ,വൈകുന്നേരം 4 .30 നു ഫാ ജോസഫ് കൂനാനിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും ,തുടർന്ന് ടൌൺ പ്രദക്ഷിണം .