tank

ചെറുതോണി :കുടിവെള്ളം കിട്ടാക്കനി ആയതോടെ കുടിവെള്ളത്തിനായ് വലയുകയാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവടി അമ്പല കവല നിവാസികൾ. അമ്പലക്കവല കുടിവെള്ള പദ്ധതിക്കായി ജലസമൃദ്ധമായ കുളമുണ്ട്. എങ്കിലും ഈ കുളത്തിൽ നിന്നും വെള്ളം വീടുകളിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള പൈപ്പുകൾ ഗുണനിലവാരം ഇല്ലാത്തതാണ്
ജലവിതരണം മുടങ്ങാൻ പ്രധാന കാരണം. ഉയർന്ന ഭൂപ്രദേശവും സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന ഈ ഗ്രാമത്തിലെ ജനങ്ങളുടെ വരുമാനം മുഴുവനും വെള്ളത്തിനുവേണ്ടി ചെലവഴിക്കേണ്ട അവസ്ഥയാണ്.
തൊഴിലുറപ്പു പദ്ധതിയും കാലിവളർത്തലും ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്ന പ്രദേശവാസികൾ വേനൽ കാലമാകുമ്പോഴേക്കും വാഹനങ്ങളിൽ ഇവിടെ വെള്ളം എത്തിച്ചാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. . നിത്യ വരുമാനത്തിൽ നിന്ന് നല്ലൊരു തുക കുടിവെള്ളത്തിനു വേണ്ടി മാറ്റി വെക്കേണ്ടി വരുന്നു. 15വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് ലക്ഷങ്ങൾ മുടക്കി ജലനിധിയുടെ പദ്ധതിയിലൂടെ കുടിവെള്ള വിതരണം നടത്തിയിരുന്നു. 15 ദിവസംമാത്രമേ ഉപയോഗിക്കാൻ സാധിച്ചുള്ളൂ.
പഴയരിക്കണ്ടം പിള്ള സിറ്റിയിൽ നിർമ്മിച്ച കുളത്തിൽ നിന്നും വെള്ളം പമ്പ് ചെയ്താണ് ഇവിടെ എത്തിച്ചിരുന്നത്
.അമ്പലക്കവല മാമച്ചൻ കുന്ന് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ജെസിബി പണിതപ്പോൾ പൈപ്പുകൾ തകരുകയും ഈ പൈപ്പുകൾ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുകയുമാണ്. നിർമ്മാണത്തിലെ അപാകതയും ദീർഘവീക്ഷണം ഇല്ലത്ത പദ്ധതി നിർമ്മാണവും ആണ് പതിറ്റാണ്ടുകളായി അമ്പലക്കവല നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനിയായത്
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിഇടപെടലുണ്ടായി കുടിവെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ നൂറ്റി ഇരുപതോളം വരുന്ന കുടുംബങ്ങൾ .