ചെറുതോണി:ഇടുക്കി മെഡിക്കൽ കോളേജിലേക്കുള്ള റോഡ് പൂർണ്ണമായും തകർന്ന നിലയിൽ.മെഡിക്കൽ കോളേജിന്റെ ന്യൂ ബ്ലോക്ക്‌ലേക്കുള്ള 300 മീറ്ററോളം റോഡാണ് പൂർണമായും തകർന്നത്. പൊടിപടലങ്ങൾ മൂലം കാൽനടയാത്രക്കാർക്കും ആശുപത്രി ജീവനക്കാർക്കും യാത്രചെയ്യാൻഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു.അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന രോഗികൾക്ക് റോഡിന്റെ ശോചനീയാവസ്ഥ മൂലം കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ വരുന്നു. ഇതിനൊരു പരിഹാരം ലഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.