തൊടുപുഴ. വസ്ത്രസ്വാതത്രത്തിൻമേലുള്ള ഭരണകൂടത്തിന്റെ കടന്ന് കയറ്റം പ്രതിഷേധാർഹമെന്ന്മാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗൺസിൽ യോഗം അഭിപ്രായപെട്ടു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പൗരന്മാർക്ക്അവകാശമുണ്ടായിരിക്കെ അതിന് വിലക്കേർപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധവും ഫാസിസവുമാണ്. കർണാടകയിലും മറ്റും ഹിജാബിന് വിലക്കേർപ്പെടുത്തിയ നടപടി രാജ്യത്തിന്റെ ബഹുസ്വരത തകർക്കുന്നതാണെന്നും യോഗം കുറ്റപ്പെടുത്തി. ഷിഹാബുദ്ദിൻ വാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ സമസ്ത ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി ജലീൽ ഫൈസി ഉദ്ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഷാജഹാൻ മൗലവി മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി പി.എസ്.സുബൈർ, ട്രഷറർ പി.ഇ.ഹുസൈൻ
എന്നിവർ പ്രസംഗിച്ചു. യോഗത്തിന് അൻസാർ ഏഴല്ലൂർ സ്വാഗതവും, ബഷീർ ബാഖവി നന്ദിയും പറഞ്ഞു.
ജില്ലാ ഭാരാവാഹികളായി മുഹമ്മദ് റഫീഖ് ബാഖവി (പ്രസിഡന്റ്), അൻസാർ ഏഴല്ലൂർ (ജനറൽ സെക്രട്ടറി), ഡോ.കെ.എം.അൻവർ (ട്രഷറർ), ബഷീർ ബാഖവി വണ്ണപ്പുറം (വർക്കിംഗ് സെക്രട്ടറി).