തൊടുപുഴ: കൊലപാതക രാഷ്ട്രീയം തൊഴിലായി സ്വീകരിച്ച സി.പി.എംതങ്ങൾക്ക് എങ്ങനെയും ഒരു രാഷ്ട്രീയ രക്തസാക്ഷിയെ ലഭിച്ച ആവേശമാണ് ധീരജ് വധത്തിൽ കാണാൻ കഴിഞ്ഞതെന്ന് ഡി.സി.സിപ്രസിഡന്റ് സി.പി.മാത്യു പറഞ്ഞു. മഹിളാ കോൺഗ്രസ്സ് നേത്യത്യത്തിൽ അമ്മ നടത്തം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ,സർക്കാർ സംവിധാനങ്ങളെ പാർട്ടി പ്രതികൾക്കായി ദുർവിനിയോഗം ചെയ്യുന്ന പിണറായി ഭരണം നീതിന്യായ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ .എസ്. അശോകൻ പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലീലമ്മ ജോസ് ,നിഷ സോമൻ ,ഹാജിറ സെയ്ദ് മുഹമ്മദ്, നൈറ്റ്‌സി കുര്യാക്കോസ്, എൻ.ഐ.ബെന്നി, ജോൺ നെടിയ പാല ,എ.എം.ദേവസ്യ, ജാഫർ മുഹമ്മദ്, മനോജ് കോക്കാട്ട്, ടോമി പാലയ്ക്കൽഎന്നിവർ പ്രസംഗിച്ചു ,നൈറ്റ്‌സി ഡെനിൽ ,സുശീല ചന്ദ്രൻ, ബിന്ദുപ്രസന്നൻ, ബിന്ദു ദിനേശ് ,ബിന്ദു സന്തോഷ്, ജെയ്‌നമ്മ ജോസ് ,സുമതി ബാലകൃഷ്ണൻ ,ജിജി സുരേന്ദ്രൻ, എന്നിവർ നേതൃത്വം നൽകി.