മുട്ടം: തുടങ്ങനാട് പുറവിളക്ക് സമീപം കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. തിങ്കളാഴ്ച്ച രാത്രി 12.15 മണിയോടെയാണ് സംഭവം. അറക്കുളം കമുകരവിലാകത്ത് വീട്ടിൽ എസ് ആർ അഖിലും കുടുംബവും തിരുവനന്തപുരം പോയി തിരികെ വരുമ്പോഴാണ് അപകടം. കാർ ഓടിച്ചിരുന്ന വ്യക്തി ഉറങ്ങിപോയതാകാം കാരണം എന്ന് പറയുന്നു. പുറവിള ഭാഗത്ത് നിന്ന് വന്ന കാർ റോഡിന്റെ വലത് വശത്തുള്ള രണ്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വട്ടം തിരിഞ്ഞ് തലകീഴ് മറിഞ്ഞാണ് നിന്നത്. കാർ മറിഞ്ഞ് നിന്നതിന്റെ തൊട്ട് ചേർന്നുള്ള വലിയ കൊക്കയിലേക്ക് വീഴാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മുട്ടം എസ് ഐമാരായ പി കെ ഷാജഹാൻ, വർഗീസ് മാണി, സി പി ഓ മുനീർ എന്നവർ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. ഒടിഞ്ഞ രണ്ട് വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനുള്ള പണം കെ എസ് ഇ ബി യിൽ അടക്കാമെന്ന് കാർ യാത്രക്കാർ

കെ എസ് ഇ ബി അധികൃതരെ അറിയിച്ചു.