accident

രാജകുമാരി: കുളപ്പറച്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുരുവിളാസിറ്റി പ്ലാംക്കുടിയിൽ ജെയിസ് ജോയി(27)യാണ് മരിച്ചത്. കുളപ്പറച്ചാൽ രാജകുമാരി റോഡിൽ എൻ. എസ്എ.സ് കോളേജിന് സമീപം ഇന്നലെ രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. പൂപ്പാറ ഭാഗത്ത് നിന്നും വന്ന ജെയ്‌സന്റെ ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിർവശത്ത് നിന്നും വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് ബൈക്കുകളും പൂർണമായി തകർന്നു. രണ്ട് ബൈക്കുകളും അനിത വേഗത്തിൽ ആയിരുവെന്ന് പ്രദേശ വാസികൾ പറഞ്ഞു. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോലഞ്ചേരിയലേക്കുള്ള യാത്ര മദ്ധ്യേയാണ് ജെയ്‌സ് മരിച്ചത്. അപകടത്തിൽ തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. അപകടത്തിൽ പരക്കേറ്റ ആഷിഖ് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലാണ്. മരണപ്പെട്ട ജെയ്‌സ് ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ജെയ്‌സിന്റെ പിതാവ് ജോയ് ഏഴു വർഷം മുമ്പുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലാണ്. മാതവ്: അന്നു ജോയ്. സഹോദരി; ജോയ്‌സി ജോയ്.