ഇടുക്കി : ജില്ലയിൽഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ കരട് വോട്ടർ പട്ടിക ഇന്ന്പ്ര സിദ്ധീകരിക്കും.. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12 (വെള്ളന്താനം), അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 4 (ചേമ്പളം), ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വാർഡ് 11 (ആണ്ടവൻകുടി) എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കരട് വോട്ടർ പട്ടിക തയ്യാറാക്കിയത്. . പട്ടിക പ്രസിദ്ധീകരിച്ച ശേഷം മാർച്ച് മൂന്നിന് വൈകിട്ട് അഞ്ചു മണി വരെ അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കും. തുടർ നടപടി സ്വീകരിച്ച് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അപ്‌ഡേഷൻ പൂർത്തിയാക്കേണ്ട തീയതി മാർച്ച് 14 ആണ്. മാർച്ച് 16ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവരെ മാത്രമേ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ, തിരുത്തലുകൾ തുടങ്ങിയവയ്ക്ക് ബന്ധപ്പെട്ട ഓൺലൈൻ ഫോറത്തിലൂടെ അപേക്ഷിക്കാം.
എന്നാൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ നേരിട്ടോ രജിസ്റ്റേർഡ് തപാലിലൂടെയോ നല്കണം. ഉപതിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേയ്ക്ക് പ്രവാസി ഭാരതീയരുടെ വോട്ടർ പട്ടിക പ്രത്യേകം തയ്യാറാക്കണം. ഇതിലേയ്ക്കുള്ള ഓൺലൈൻ അപേക്ഷ കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.