അടിമാലി: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം രേഖാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഓരോ വാർഡിലും ജനറൽ വിഭാഗക്കാരായ 222 കുടുംബങ്ങൾക്കും എസ് .സി വിഭാഗക്കാരായ 19 കുടുംബങ്ങൾക്കും എസ് .ടി വിഭാഗക്കാരായ 75 കുടുംബങ്ങൾക്കും പദ്ധതി പ്രകാരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും.അപേക്ഷകരായ ഗുണഭോക്താക്കൾക്ക് 5 കോഴികൾ വീതമാണ് പദ്ധതിയുടെ ഭാഗമായി നൽകുന്നത്. 27 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.