ഇടുക്കി :ജില്ലയിലെ വികസന വീഡിയോ ചിത്രങ്ങൾ എൽ ഇ ഡി ഡിസ്‌പ്ലെ വാളിലൂടെ ജില്ലയിലുടനീളം പ്രദർശിപ്പിക്കുന്നതിന് വാഹനത്തിൽ സംവിധാനമുള്ളവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. പ്രദർശിപ്പിക്കാനുള്ള വീഡിയോ ചിത്രം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കി നൽകും. ജില്ലയിലെ 10 പ്രധാന കേന്ദ്രങ്ങളിൽ ചിത്രങ്ങൾ വീഡിയോ വാളിലൂടെ പ്രദർശിപ്പിക്കണം. താൽപ്പര്യമുള്ളവർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്ൻ, കുയിലിമല, ഇടുക്കി എന്ന വിലാസത്തിൽ ഫെബ്രുവരി 21 നകം ടെണ്ടർ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862233036