അറക്കുളം: ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ റോഡരികിലും പൊതുസ്ഥലത്തും സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരങ്ങൾ നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പാർട്ടിക്ക് ലഭിച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവർത്തകർ സ്വയം കൊടിമരങ്ങൾ മാറ്റി മാതൃകയായത്. ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി എ വേലുക്കുട്ടൻ, ജില്ലാ സെക്രട്ടറി പി വി സൗമ്യ, തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീലക്ഷ്മി സുധീപ്, മണ്ഡലം സെക്രട്ടറി എം ജി ഗോപാലകൃഷ്ണൻ, പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി പി കെ അജീഷ് എന്നിവർ നേതൃത്വം നൽകി.