ഇടുക്കി: കോഴി– താറാവ് വസന്ത പ്രതിരോധ കുത്തിവെയ്പ് 18മുതൽ മാർച്ച് 17 വരെ അതാത് മൃഗാശുപത്രികളിൽ നടത്തുന്നു. 36 ദിവസത്തിനുമേൽ പ്രായമുള്ള കോഴി/താറാവുകളെ അവധി ദിവസങ്ങളിലൊഴികെ രാവിലെ 9 നും 11 നും ഇടയ്ക്ക് മൃഗാശുപത്രികളിൽ എത്തിച്ച് കുത്തിവെയ്പ് എടുപ്പിക്കാവുന്നതാണ്. ഇതിനു ശേഷം ശനിയാഴ്ചകളില് മാത്രം കുത്തിവെയ്പ് ഉണ്ടായിരിക്കും.