ചെറുതോണി: വേനൽ കടുത്തതോടെ കരിഞ്ഞുണങ്ങിയ പുൽമേടുകൾക്ക് തീ പിടിക്കുന്നത് ഹൈറേഞ്ചിൽ പതിവായി. മലഞ്ചെരിവുകളും ദുർഘടമായ കാട്ടുപാതയിലൂടെ ചെന്നെത്താൻ മാർഗമില്ലാത്ത തീ പടരുന്നത് നിയന്ത്രിക്കാൻ ഫയർഫോഴ്‌സിനു പോലും സാധിക്കാറില്ല. തീ പടർന്ന് പലപ്പോഴും ഏക്കർ കണക്കിന് കൃഷിയിടങ്ങളും കത്തി നശിക്കാറുണ്ട്. ഇത്തരത്തിൽ നാശമുണ്ടായവർക്ക് നഷ്ടപരിഹാരം പലപ്പോഴും ലഭിക്കാറില്ല. പുൽമേടുകൾക്ക് തീപിടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്മാണ് ഉയരുന്നത്.