ചെറു തോണി : ഇടുക്കി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ്‌തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക് ആഫീസ് പരിസരത്തു ചെന്ന കോൺഗ്രസ് ബ്ലോക്കു പ്രസിഡന്റ് ജോസ് ഊരക്കാട്ടിലിനെ ആക്രമിച്ച ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് (ഐ )വാഴത്തോപ്പ് മണ്ഡലംകമ്മറ്റി
ആവശ്യപ്പെട്ടു. ക്രമസമാധാന പാലനത്തിനായി ചെന്ന പോലീസ്ഉദ്യോഗസ്ഥരുടെസാന്നിദ്ധ്യത്തിലാണ് സി.പി.എം.നേതാക്കളുടെ നേതൃത്ത്വത്തിൽ നടത്തിയ ഗുണ്ടാവിളയാട്ടം നിയമവാഴ്ചയെ പോലും വെല്ലുവിളിക്കുന്നതാണ്.
മണ്ഡലം പ്രസിഡന്റ് റോയി കൊച്ചുപുരയുടെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ നേതാക്കളായ എ.പി.ഉസ്മാൻ ,എം.ഡി. അർജുനൻ , പി.ഡി. ജോസഫ് .ആലീസ്‌ജോസ് ,ടിന്റുസുഭാഷ്.കെ.എം. ജലാലുദ്ദീൻ, രമേഷ് കുമാർപി.ആർ,മുജീബ് റഹ്മാൻ ,സിബിത കരപ്പള്ളി,സാബുകല്ലാശ്ശേരിൽ, ഏലിയാമ്മ ജോയി, അനീഷ് വേലായുധൻ തുടങ്ങിയവർപ്രസംഗിച്ചു.