പീരുമേട് : വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ പീഡനത്തിനിരയായി മരണമടഞ്ഞ പെൺകുട്ടിയുടെ കുടുംബത്തത്തിന് ആവശ്യമായ നിയമ സഹായം ഉറപ്പാക്കുമെന്ന് പെൺകുട്ടിയുടെ വീട് സന്ദർശിച്ച സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് ഉറപ്പു നൽകി. കേസിൽ പ്രതിക്കെതിരെ പട്ടിക ജാതി പീഡന വകുപ്പ് ചേർക്കാൻ തയ്യാറാകാത്ത പൊലീസ് നടപടി വിവാദമായതിനെ തുടർന്നാണ് പെൺകുട്ടിയുടെ വീട് നേതാക്കൾ സന്ദർശിച്ചത്.സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുൾപ്പടെയുള്ള നിയമസഹായം ഉറപ്പു വരുത്തുമെന്നുംഅദ്ദേഹം പറഞ്ഞു. ജില്ലാ സെകറട്ടറിയറ്റ് അംഗം ആർ. തിലകൻ, പീരുമേട് ഏരിയാ സെക്രട്ടറി ജി. വിജയാനന്ദ് , പി.ടി.ടി. യൂണിയൻ ജനറൽ സെക്രട്ടറി എം തങ്ക ദുരെ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.