മൂലമറ്റം: അറക്കുളം എഫ്‌.സി.ഐ ഗോഡൗണിലെ തൊഴിലാളികളുടെ അട്ടിക്കൂലി ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കയറ്റിറക്ക് തൊഴിലാളികളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം മൂന്നാം ദിവസം പിന്നിട്ടു. സർക്കാർ ഉത്തരവ്‌ പ്രകാരമുള്ള കൂലി സപ്ലൈകോ ട്രാൻസ്‌പോർട്ടിങ്ങ് കരാറുകാർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് അറക്കുളം എഫ്‌സിഐയിലെ തൊഴിലാളികൾ കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ സമരം ആരംഭിച്ചത്. 2017ൽ സർക്കാർ അട്ടിക്കൂലി 750 രൂപയായി നിശ്ചയിച്ചിരുന്നു. ഈ തുകയാണ് പിൻവലിച്ചത്. അനുകൂലമായ തീരുമാനമുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് സംയുക്ത തൊഴിലാളി യൂണിയന്‍റെ തീരുമാനമെന്ന് നേതാക്കൾ പറഞ്ഞു.