ചെറുതോണി : വാഴത്തോപ്പ് പള്ളിക്കവലയിൽ ഹോട്ടൽ നടത്തുന്ന മാടോലിൽ റഷീദിന്റെ വീട്ടിൽ നിന്ന് 28000 രൂപയും ഒന്നരപവന്റെ കൈ ചെയിനുംഅരപവന്റെ മോതിരവും പട്ടാപ്പകൽ മോഷണം പോയി. റഷീദും ഭാര്യയും കടയിലായിരുന്നു.വീടിന്റെ പിൻ വാതിൽ അടച്ചിരുന്നെങ്കിലും പൂട്ടിയിരുന്നില്ല വാതിൽ തള്ളി തുറന്ന് അകത്തു കയറിയ മോഷ്ടാവ് മുറിയിൽ സൂക്ഷിച്ചിരുന്നതാക്കോലെടുത്ത് അലമാര തുറക്കുകയായിരുന്നു ഇടുക്കി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീടുമാ യി പരിചയമുള്ളവർ ആരെങ്കിലുമായിരിക്കും മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പൊലീസ് നായയെ കൊണ്ടുവന്നെങ്കിലും തുമ്പൊന്നും ലഭിച്ചില്ല .വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിരുന്നു .പകൽ പതിനൊന്നരക്കും ഉച്ച കഴിഞ്ഞ് നാലരക്കുമിടക്കായിരിക്കും മോഷണം നടന്നതെന്നു കരുതുന്നു .