ചെറുതോണി : പീഡനക്കേസിൽ ഒളിവിലായിരുന്നയാളെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റു ചെയ്തു. മനയത്തടം മലയാറ്റിൽ ജോയി ജോസഫിനെ (46) യാണ്അറസ്റ്റു ചെയ്തത്. ഒരാഴ്ച മുൻപ് ഭർത്താവും മകനും പുറത്തു പോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി 62 കാരിയായ വീട്ടമ്മയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു .സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ജോയി ജോസഫിനെ കഞ്ഞിക്കുഴി സി ഐ.സാം ജോസ്,എ സ്.ഐ.മാരായ അജയകുമാർ, ജോഷി,സലിം ,സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജു എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.