പീരുമേട് : എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. ശരണ്യ, കൈവല്യ, കെസ് റൂ, മൾട്ടി പർപ്പസ് സർവ്വീസ് സെന്റേഴ്‌സ് ആൻഡ് ജോബ് ക്ലബ്, നവജീവൻ തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇതിൽ ചില പദ്ധതികൾക്ക് ഇളവുകളും സബ്‌സിഡിയും ലഭിക്കും. അപേക്ഷാ ഫോം എല്ലാ പ്രവർത്തി ദിവസങ്ങളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആഫീസിൽ നിന്ന് ലഭിക്കും.