തൊടുപുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2022 മാർച്ച് 31 വരെതൊടുപുഴ നഗരസഭയിലേക്ക് അടക്കാനുളള വസ്തുനികുതി, (കെട്ടിട നികുതി) കുടിശിക ഒറ്റതവണയായി പൂർണ്ണമായും അടക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കി.
കൂടാതെ നഗരസഭ പരിധിയിð 2022-23 വർഷത്തെ വിവിധ വ്യാപാര- വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിന്റെ കാലവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. നഗരസഭ പരിധിയിലെ എല്ലാ വ്യാപാരവ്യവസായസ്ഥാപനങ്ങളും നിർബന്ധമായും ലൈസൻസ് എടുക്കേണ്ടതാണെന്നും, ലൈസൻസ് ഉളള വ്യാപാരവ്യവസായസ്ഥാപനങ്ങൾപുതുക്കേണ്ടതുമാണ്.താണ്.
മാർച്ച് 31 വരെ എല്ലാ പൊതു അവധി ദിനങ്ങളിലും തൊഴിൽ നികുതി, കെട്ടിട നികുതി എന്നിവ നഗരസഭയിൽ അടക്കുന്നതിനുളള സൗകര്യം ഉണ്ടായിരിക്കും.കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കെട്ടിട ഉടമകൾക്ക് നഗരസഭയുടെ വെബ് സൈറ്റ് മുഖേനയോ, അക്ഷയ സെന്റർ മുഖേനയോ ഓൺലൈൻ പെയ്‌മെന്റ് സൗകര്യം ഉപയോഗിച്ചും നികുതി അടക്കാവുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.