ചെറുതോണി : ജൻ ജീവൻ മിഷന് തുടക്കം കുറിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത്.കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജലവിഭവ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന ജനപങ്കാളിത്ത ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് കഞ്ഞിക്കുഴി പഞ്ചായത്തിൽ തുടക്കമായി.ഇടുക്കി രൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്പ്‌മെന്റ് സൊസൈറ്റി ആണ് പദ്ധതിയുടെ ബോധവൽക്കരണം ഏകോപനം സംഘടനം എന്നീ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അംഗങ്ങൾക്ക് നൽകിയ ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് സിൽവി മാത്യു, അസിസ്റ്റന്റ് സെക്രട്ടറി സജീവ് ,പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു