ചെറുതോണി : യു.ഡി.എഫ് പക്ഷത്തു നിന്ന് രാജി ചന്ദ്രൻ എൽ ഡി എഫിലേക്ക് മാറിയതിൽ പ്രതിഷേധിച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ കറുത്ത മാലയും കറുത്ത മാസ്‌ക്കും ധരിച്ചെത്തി ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. കരിദിനമായാണ് പുതിയ ഭരണ സമിതിയുടെ ആദ്യ കമ്മിറ്റി യു. ഡി. എഫ് ആചരിച്ചത്. കഴിഞ്ഞ ഒരു വർഷമായി യുഡിഎഫിന്റെ രാജി ചന്ദൻ ആയിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. യു ഡി എഫിനുള്ളിലെ ധാരണ അനുസരിച്ച് അടുത്ത രണ്ടര വർഷത്തെക്ക് ആൻസി തോമസ് ആണ് പ്രസിഡന്റെസ്ഥലത്തേക്ക് വരേണ്ടിയിരുന്നത് . എന്നാൽ രാജി വച്ച രാജി ചന്ദ്രൻ യു ഡി എഫ് വിട്ട് എൽ ഡി എഫിൽ ചേരുകയും എൽഡി എഫ് പിന്തുണയോടെ വീണ്ടും പ്രസിഡന്റ് ആവുകയുമായിരുന്നു. ഇതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപെടുകയും എൽ ഡി എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയുമായിരുന്നു. ജനാധിപത്യത്തെ അട്ടിമറിച്ചു കൊണ്ടാണ് രാജി ചന്ദ്രൻ പ്രസിഡന്റ് ആയതെന്ന് യു ഡി എഫ് ആരോപിച്ചു.