hitachi
കട്ടപ്പന ടൗണിൽ സബ് ട്രഷറിയ്ക്ക് സമീപം അഴുക്ക്ചാൽ ഹിറ്റാച്ചി ഉപയോഗിച്ച് വൃത്തിയാക്കുന്നു


കട്ടപ്പന : നഗരത്തിലെ അഴുക്ക് ചാലുകൾ പൂർവ്വ സ്ഥിതിയിലാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.മഴക്കാല പൂർവ ശുചീകരണ പദ്ധതികളുടെ ആദ്യ ഘട്ടമായിട്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.ടൗണിനുള്ളിലെ വൃത്തിഹീനമായി കിടക്കുന്ന ചാലുകളാണ് വൃത്തിയാക്കി തുടങ്ങിയത്.പലതും മാലിന്യങ്ങളും മണ്ണും കയറി അടഞ്ഞ നിലയിലായിരുന്നു .മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ബീനാ ജോബി പറഞ്ഞു.നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയും പ്ലാൻ ഫണ്ടിൽ നിന്നും 1 ലക്ഷം രൂപയുമാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. വലിയ ഡ്രെയിനേജുകൾ ഹിറ്റാച്ചി ഉപയോഗിച്ചാണ് ശുചീകരിക്കുന്നത്. അതേ സമയം ചെറിയ അഴുക്ക് ചാലുകൾ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കും.നഗരസഭയുടെ 8 കിലോമീറ്റർ ചുറ്റളവിലെ ഓടകളാണ് തുടക്കത്തിൽ വൃത്തിയാക്കുക.