kudivellam
മുതുവാൻകുടി മുസ്ലിംപള്ളിപ്പടി കുടിവെള്ള പദ്ധതി ഉദ്ഘാടനംവെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു നിർവ്വഹിക്കുന്നു

വെള്ളത്തൂവൽ :ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുതുവാൻകുടി മുസ്ലിംപള്ളിപ്പടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു നിർവ്വഹിച്ചു.
വേനൽ കനക്കുന്ന ഘട്ടങ്ങളിൽ കുടിവെള്ള ക്ഷാമം രൂപം കൊള്ളുന്ന പ്രദേശമാണിത്. ആറ് കുടുംബങ്ങൾക്കാണ് പ്രധാനമായും കുടിവെള്ളപദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. രണ്ട് ലക്ഷം രൂപ മുടക്കിയാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ഉദ്ഘാടന യോഗത്തിൽ എ എം കരിം അദ്ധ്യക്ഷത വഹിച്ചു.