തൊടുപുഴ : കരിമണൽ ഫോറസ്റ്റ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതിഷേധിച്ച് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുക ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിൽ നേതൃത്വത്തിൽ കരിമണൽ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് ഇന്ന് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഡി. ബിനിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് രാഗേഷ്, ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, അടിമാലി മേഖലാ സെക്രട്ടറി പി.റ്റി വിനോദ്, കെ.എസ്.എഫ്.പി.ഒ മേഖലാ സെക്രട്ടറി പി.ജി സന്തോഷ് എന്നിവർ സംസാരിക്കും.