deen

കട്ടപ്പന :നരേന്ദ്ര മോദി ഗവൺമെന്റ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ കാലം മുതൽ നാണ്യവിള കർഷകർക്ക് വേണ്ടി യാതൊരു വിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് ഡീൻ കുര്യാക്കോസ്.എം. പി പറഞ്ഞു. ഏലം വിലയിടിവിനെതിരെ ഡി സി സി യുടെ ആഭിമുഖ്യത്തിൽ പുറ്റടി സ്‌പൈസസ് ബോർഡ് പാർക്കിന് മുൻപിൽ നടത്തിയ കർഷക ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി. ധർണ്ണയ്ക്ക് മുന്നോടിയായി പുറ്റടി ടൗണിൽ നിന്ന് ഏലത്തട്ടകൾ കൈയ്യിലേന്തിയും ഏലയ്ക്കാ തലയിൽ ചുമന്നുമാണ് പ്രവർത്തകർ സ്‌പൈസസ് പാർക്കിന് മുൻപിലെത്തിയത്. ധർണ്ണാ സമരത്തിൽ ഡി സി സി പ്രസിഡന്റ് സിപി മാത്യു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാർ, സേനാപതി വേണു, എം എൻ ഗോപി, ആന്റണി കുഴിക്കാട്ട്, സി എസ് യശോധരൻ, രാജാ മാട്ടുക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.