തൊടുപുഴ: തൊടുപുഴയിൽ പെൻഷൻ ട്രഷറി അനുവദിക്കണമെന്ന് കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു.നാലായിരത്തിലധികം സർവ്വീസ് പെൻഷൻകാർ തൊടുപുഴ സബ്ബ് ട്രഷറിയിൽ നിന്നും ഇപ്പോൾ പ്രതിമാസം പെൻഷൻ വാങ്ങുന്നുണ്ട്. മാസാദ്യ ദിവസങ്ങളിൽ അനുഭവപ്പെടുന്ന തിരക്കുമൂലം പെൻഷൻകാരും മറ്റ് ഇടപാടുകൾക്ക് വരുന്ന സാധാരണക്കാരും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. തൊടുപുഴ ട്രഷറിയിൽ തിരക്ക് നിയന്ത്രണാതീതമാണ്.
യൂണിയൻ ജില്ലാ സെക്രട്ടറി വി.കെ.മാണി വൈ. പ്രസിഡന്റ് എം.ജെ.മേരി എൻ.പി.പ്രഭാകരൻ നായർ ,കെ.ആർ.ദിവാകരൻ, കെ.എംതോമസ്, എ.എൻ.ചന്ദ്രബാബു, സി.എസ്.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.