തൊടുപുഴ: സഹകരണ ബാങ്കുളിലും മറ്റു ബാങ്കുകളിലും വായ്പ കുടിശിക കാർക്കെതിരെ ആരംഭിച്ചിട്ടുള്ള ജപ്തി നടപടികളും റവന്യൂ റിക്കവറി നടപടികളും ഇടനടി നിർത്തിവയ്ക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ആവശ്യപ്പെട്ടു. കൊവിഡ് കാലഘട്ടത്തിൽ ജനങ്ങളാകെ സാമ്പത്തിക പ്രതിസന്ധിയിലാണ്. വായ്പകൾ നിശ്ചിത സമയപരിധിക്കുള്ളിൽ തിരിച്ചടക്കുവാൻ കഴിയാതെ പോയത് അതിവ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിമൂലമാണ്.
കൊവിഡ് കാലഘത്തിലെ പലിശ പൂർണ്ണായും എഴുതിതള്ളണം. വായ്പകൾ തിരിച്ചടക്കുന്നതിന് സാവകാശം ലഭിക്കുന്നവിധം തിരിച്ചടവിന്റെ സമയപരിധി പുനക്രമീകരിക്കണം.