ഇടുക്കി: കൊവിഡാനന്തരം സ്‌കൂൾ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ സ്റ്റുഡന്റ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി കൂടി തീരുമാനങ്ങൾ കൈക്കൊള്ളുന്നതുവരെ നിലവിലുള്ള രീതിയിൽ തന്നെ സ്വകാര്യ ബസ്സുകളിൽ കൺസഷൻ അർഹതയുള്ള വിദ്യാർത്ഥികൾക്ക് അനുവദിച്ച് നൽകണം. ഏതെങ്കിലും സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിക്കുന്നതായി പരാതി ലഭിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇടുക്കി ആർടിഒ ആർ. രമണൻ അറിയിച്ചു.