മുട്ടം: റോഡരുകിലും പൊതു സ്ഥലങ്ങളിലും സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യണം എന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുട്ടം ഗ്രാമപഞ്ചായത്ത്‌ പരിധിയിലുള്ള കൊടിമരങ്ങൾ നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവ് സംബന്ധിച്ചുള്ള അറിയിപ്പ് മുട്ടം പ്രദേശത്തുള്ള രാഷ്ട്രീയ പാർട്ടി നേതൃത്വത്തിന് പഞ്ചായത്ത്‌ അധികൃതർ കൈമാറിയിരുന്നു. പഞ്ചായത്ത്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊടിമരങ്ങൾ നീക്കം ചെയ്തത്.