പീരുമേട്: ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ട് ഇരുചക വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.അയ്യായിരം രൂപ വീതം പിഴ ഈടാക്കി. അനധികൃതമായി സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങളെ പിടികൂടാനാണ് ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ പരിശാധന ശക്തമാക്കിയത്. ഇതിന് പുറമേ ഹാൻഡിൽ ബാറിൽ മാറ്റങ്ങൾ വരുത്തുക, വാഹനത്തിന് രൂപമാറ്റം വരുത്തുക, ഹെഡ് ലൈറ്റിന് വെളിച്ചം കൂട്ടുക എന്നിവയ്ക്കും നട പടിയുണ്ടാകും. മോട്ടോർ വകുപ്പ് ഇൻസ്‌പെക്ടർമാരയ സി.ഡി. അരുൺ, മോഹൻദാസ്, കെ.കെ.എൽ ഡോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.