വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഗവ. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെ ആവശ്യം ട്ശക്തമായി..തോട്ടം തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ആശ്രയിക്കുന്ന ഏക ചികിത്സാ കേന്ദ്രമാണ് അഴുത ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ .ഇവിടെ അത്യാവശ്യത്തിന് ഡോക്ടർമാരും സ്റ്റാഫും ഇല്ല. അത്യാവശ്യ മരുന്നുകളും ഇല്ല. വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അടിയന്തിരമായി ഡോക്ടറെയും സ്റ്റാഫിനെയും നിയമിച്ച് മരുന്നുകളും എത്തിക്കണമെന്ന് മുസ്ലീം ലീഗ് പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് റ്റി.എച്ച് അബ്ദുൽ സമദ് ആവശ്യപ്പെട്ടു .