കുമളി : സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി കുമളി ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ കൃഷിക്കാർക്ക് 35000 വാഴ വിത്തുകൾ വിതരണം ചെയ്തു.കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് ബാബുക്കുട്ടി , സ്റ്റാൻന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെഎം സിദ്ദിക്ക് ,നോളി ജോസഫ് , ജനി ബിജു ,ജിജോ തുടങ്ങിയവർ പങ്കെടുത്തു . ഗുണനിലവാരമുള്ള വിഷ രഹിതമായ വാഴക്കുലകൾ മിതമായ നിരക്കിൽ ജനങ്ങളിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു വാർഡിൽ 1500ഓളം ഏത്തവാഴവിത്തുകളു ഞാലിപൂവൻവിത്തുകളും വിതരണത്തിന് തയ്യാറായിട്ടുണ്ട് .