ഇടുക്കി: വന്യ ജീവി ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിയമ നിർമ്മാണം നടത്തണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മനുഷ്യർക്ക് മേൽ മൃഗങ്ങളെ പരിരക്ഷിക്കുന്ന കേന്ദ്ര നയം പ്രതിഷേധാർഹമാണ്.വന്യ ജീവി ആക്രമണ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കർഷക യൂണിയൻ എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22 ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അധ്യക്ഷത വഹിച്ച യോഗം മന്ത്രി റോഷി

അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ട്രാക്കോ കേബിൾ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: അലക്‌സ് കോഴിമലയ്ക്ക് യോഗത്തിൽ സ്വീകരണം നൽകി. . നേതാക്കളായ പ്രൊഫ: കെ ഐ ആന്റണി, രാരിച്ചൻ നീറണാകുന്നേൽ, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജിമ്മി മറ്റത്തിപ്പാറ, അഡ്വ.എം എം മാത്യു.ജിൻസൻ വർക്കി, ഷാജി കാഞ്ഞ മല,ടോമി പകലോമറ്റം, അഡ്വ. മനോജ് എം തോമസ്, ജയകൃഷ്ണൻ പുതിയേടത്ത്, കെ.ജെ സെബാസ്റ്റ്യൻ,ജോയി കിഴക്കേ പറമ്പിൽ, കുര്യാക്കോസ് ചിന്താർമണി എന്നിവർ സംസാരിച്ചു.