മുട്ടം: ഗവ.ഹയർ സെക്കന്ററി സ്കൂളിന് മുൻവശം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു.ഈരാറ്റുപേട്ട ഭാഗത്തു നിന്നും വന്ന പെട്ടി ഓട്ടോറിക്ഷ എതിർദിശയിൽ നിന്നും വന്ന പാസഞ്ചർ ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇന്നലെ വൈകിട്ട് 7നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പാസഞ്ചർ ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർ അറക്കുളം സ്വദേശി ചന്ദ്രന് നിസാര പരിക്കേറ്റു. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപെട്ടു.3 വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.