നെടുങ്കണ്ടം: എം.ഇ.എസ് കോളേജിന്റെ സമാധാനാന്തിരീക്ഷം തകർക്കാൻ എസ്.എഫ്.ഐ ശ്രമിക്കുന്നുവെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചു. കാമ്പസിൽ അക്രമസംഭവങ്ങൾക്ക് എസ്.എഫ്.ഐ നേതൃത്വം കൊടുക്കുകയാണ്. കോളേജിന് മുൻപിൽ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി പൂർവ്വ വിദ്യാർത്ഥിയുടെ സ്മരണാർത്ഥം പണികഴിപ്പിച്ചിരുന്ന സ്മൃതി മണ്ഡപവും കൊടിമരവും തകർത്തു. പുനർനിർമ്മിക്കപ്പെട്ട സ്മൃതി മണ്ഡപവും കൊടിമരവും വിണ്ടും എസ്.എഫ്.ഐ നേതൃത്വത്തിൽ നശിപ്പിച്ചിരിക്കുകയാണ്. പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണ്. സി.സി.ടി.വി ദ്യശ്യങ്ങളടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി അവസാനിപ്പിച്ച് കുറ്റക്കാർക്കാതിരെ നിയമപരമായ നടപടി സ്വീകരിക്കുവാൻ പോലീസ് തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് ടോണി തോമസ് സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രൻ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരവിന്ദ് രാജ് പി.വി, യുണിറ്റ് പ്രസിഡന്റ് അച്ചുക്കുട്ടൻ സാബു എന്നിവർ ആവശ്യപ്പെട്ടു.