 
തദ്ദേശ വികസനം ഇവിടെ വരെ
പീരുമേട് ഗ്രാമ പഞ്ചായത്ത്
പാമ്പനാർ : വികസനത്തിന് ഉതകുംവിധം നൂതനപദ്ധതികളുടെ പൂർത്തീകരണത്തിന്റെ തിരക്കിലാണ് പീരുമേട് പഞ്ചായത്ത്. 17 വാർഡുകൾ ഉൾപ്പെടുന്ന പഞ്ചായത്തിന്റെ തനതു വരുമാനം വർദ്ധിപ്പിച്ച് ഒരു സ്വയം പര്യാപ്ത പഞ്ചായത്തായി മാറ്റാനുള്ള ശ്രമത്തിലാണ്.ഭരണസമിതി. വിവിധാവശ്യങ്ങൾക്ക് പഞ്ചായത്ത് ആഫീസിൽ എത്തുന്നവർക്ക് കാര്യക്ഷമവും സുതാര്യവുമയ സേവനം ലഭ്യമാക്കുക ഇതിന്റെ ഭാഗമായി ഇസർട്ടിഫിക്കേഷൻ നടപ്പിലാക്കുക എന്നത് ഭരണ സമിതിയുടെ കാഴ്ചപാടിലൊന്ന്. വിനോദസഞ്ചരമേഖലകളുടെ സാദ്ധ്യതകളെ ഉപയോഗിച്ച് പരുന്തുംപാറ, മദാമ കുളം എന്നീ പ്രാദേശിക ടൂറിസം മേഖലകൾ വികസിപ്പിച്ചും പ്ലാന്റേഷൻ ടൂറിസം' ഇക്കോ ടൂറിസം സാദ്ധ്യതകളെ പ്രയോജനപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. എല്ലാ വീടുകൾക്കും ശുദ്ധജലം ലഭ്യമാക്കാനും വെളിയിട വിസർജ്ജ്യ മുക്ത കേരളം എന്ന കൈവരിച്ച നേട്ടം നിലനിർത്താനും എല്ലാ വീടുകളിലും മലീനികരണ സംസ്‌കരണ സംവിധാനം ഒരുക്കി. പ്രകൃതി സൗഹാർദ്ദ പഞ്ചായത്താക്കി മാറ്റാനുമുള്ള ശ്രമത്തിലാണ്.
കുടിവെള്ള പദ്ധതികൾ
രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പൈപ്പ് ലൈൻനീട്ടിസ്ഥാപിക്കാൻ240000, പാമ്പനാർ കുഴൽ കിണർ നിർമ്മാണം250000, റാണി കോവിൽ എം.സി.എഫിൽ കുഴൽക്കിണർ നിർമ്മാണം 220000, റാണി കോവിൽ അംഗൻവാടികുഴൽക്കിണർ നിർമ്മാണം250000, തെപ്പക്കുളം എസ്റ്റേറ്റിലെ കുളം പൂർത്തീകരണം490000, കുട്ടിക്കാനം കുടിവെള്ള പദ്ധതി പൈപ്പ് മെയിന്റനസ് 90000 ഉൾപ്പെടെകുടിവെള്ള പദ്ധതിപൂർത്തീകരിക്കുന്നതിന് .4360056 രൂപഅനുവദിച്ചു.
കാർഷിക രംഗം
കൃഷിഭവൻ മുഖേനയുള്ള പദ്ധതി പ്രകാരം സംയോജിത കാർഷിക വികസനത്തിന് 2609870 രൂപ ജൈവവള വിതരണത്തിനും കുമ്മായവിതരണത്തിനും ചെലവഴച്ചു. ജലസേചന പമ്പ് സെറ്റ് വിതരണം ജനറൽ1000000 രൂപ, ഫല വൃഷ തൈകൾ നട്ട് പരിപാലിക്കല്1169000 രൂപ, കിഴങ്ങ് വർഗ്ഗ കൃഷി500000 രൂപയും ചെലവഴിച്ചു.
48 വീടുകൾ പൂർത്തികരിക്കും .
ലൈഫ് പദ്ധതിപ്രകാരം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾൾക്കായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 113 വീടുകൾക്ക് അനുമതി ലഭിച്ചു.സാമ്പത്തിക വർഷം 48 വീടുകൾ പൂർത്തികരിക്കും .
വിനോദ സഞ്ചാര വളർച്ചക്കായി പരുന്തുംപാറയിൽ റിഫ്രഷ്‌മെന്റ് സെന്ററിന് 913964, ഉം, അഗതി രഹിത കേരളം 5 ലക്ഷം രൂപ, ജനകീയ ഹോട്ടൽ ആരംഭിക്കുന്നിന്285139, എസ്.സി. വിദ്യാർത്ഥികൾക്ക് പഠനോപകരണം വാങ്ങാൻ400000, കോഴിവളർത്തലിന് ജനറൽ വിഭാഗം:600000, എസ്.സി. വിഭാഗം540000, മാലിന്യ സംസ്‌കരണം തുംബൂർമൂഴി മാലിന്യ സംസകരണ പ്ലാന്റിന്613737 അനുവദിച്ചു . പഞ്ചായത്തിലെ വിവിധ റോഡുകൾക്കായി16915170 രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട് . റോഡുകൾ ഏറെയും പണി പൂർത്തിയായിട്ടുണ്ട്.
"പീരുമേട് പഞ്ചായത്തിൽവികസന ക്ഷേമപദ്ധതികൾക്ക് അനുവദിച്ചഫണ്ട് നൂറ് ശതമാനത്തിലെത്തിക്കാനുള്ളശ്രമത്തിലാണ് . വിസനത്തിന്റെ പാതയിൽ ഇനിയും ഏറെ മുന്നോട്ട് കുതിക്കുന്ന പദ്ധതികൾ നടപ്പാക്കും"
എസ്.സാബു
( പീരുമേട് പഞ്ചായത്ത് പ്രസിഡന്റ്)