ചെറുതോണി :കഞ്ഞിക്കുഴി പുന്നയാറിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വ്യാഴാഴ്ച്ച അർദ്ധരാത്രിയോടെയാണ് നാട്ടുകാരെ മുഴുവനും ആശങ്കയിൽ ആക്കി പുന്നയാർ മലബാർ തണ്ടിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. കളരിക്കൽ ലിജുവിന്റെ പുരയിടത്തിൽ പ്ലാവിന് മുകളിൽ കയറിയ രാജവെമ്പാലയെ കരിമണൽ ഫോറസ്റ്റ് സ്റ്റേഷനിലെ പാമ്പ് പിടുത്ത വിദഗ്ദ്ധനായ ഷൈൻ കുമാർ ആണ് രാജവെമ്പാലയെ അതിസാഹസികമായായി12 വയസ്സ് പ്രായമുള്ള പെൺ രാജവെമ്പാലയെ പിടികൂടിയത്. വൈകിട്ട് ആറു മണിയോട് കൂടിയാണ് ലിജു കളരിക്കലിന്റെ പുരയിടത്തിൽ പ്ലാവിന്റെ മുകളിലേക്ക് പാമ്പ് കയറുന്നത് സമീപവാസിയായ പെൺകുട്ടി കണ്ടത്. വിവരമറിഞ്ഞ് കഞ്ഞിക്കുഴി എസ് ഐ സലീമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു. തുടർന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെനേരം ശ്രമിച്ച് മരത്തിൽ നിന്നും പാമ്പിനെ താഴെയിറക്കിയാണ് പിടികൂടിയത്. പിന്നീട് പാമ്പിനെ കരിമണൽ വനത്തിൽ തുറന്നുവിട്ടു.