തൊടുപുഴ: കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ ഇരുമ്പുപാലം വരെയുള്ള ഭാഗത്ത് വനംവകുപ്പ് പാർക്കിംഗ് നരോധിച്ചത് ജനദ്രോഹപരമായ നടപടിയാണെന്ന് ബിഡിജെഎസ്
ജില്ലാ പ്രസിഡന്റ്ഷൈൻ.കെ. കൃഷ്ണൻ പറഞ്ഞു. യാത്രക്കാരെയും ചെറുകിട വഴയോര കച്ചവടക്കാരേയും ബുദ്ധിമുട്ടിക്കുന്ന വനം വകുപ്പ് നടപടി പിൻവലിക്കണം വനം വകുപ്പ് നിയമം ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ദേശീയപാതയിൽ കടന്നു കേറി അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഭാവിയിൽ ദേശീയപാത വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നതിനാൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഈ വിഷയത്തിൽ ഇടപെടണമെന്ന് ബിഡിജെഎസ് നിവേദനത്തിൽ ആവശ്യപ്പെട്ടു.