മുട്ടം: കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2022 മാര്‍ച്ച് 31 വരെ മുട്ടം പഞ്ചായത്തിലേക്ക് അടക്കുവാനുളള വസ്തുനികുതി (കെട്ടിട നികുതി) കുടിശിക ഒറ്റതവണയായി പൂര്‍ണ്ണമായും അടക്കുന്നവര്‍ക്ക് പിഴപലിശ ഒഴിവാക്കിയതായി പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പരിധിയില്‍ 2021-22 വര്‍ഷത്തെ വിവിധ വ്യാപാര- വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴ കൂടാതെ പുതുക്കുന്നതിന്റെ കാലവധി മാർച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.ഈ ആനുകൂല്യം 2020-2021 വര്‍ഷത്തില്‍ ലൈസന്‍സ് പുതുക്കാത്തവര്‍ക്ക് കൂടി ലഭിക്കുന്നതാണ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുളള നിയമ നടപടികള്‍ സ്വീകരിക്കും. പൊതു അവധി ദിവസം ഒഴികെയുള്ള മറ്റ് ദിനങ്ങളിൽ മാര്‍ച്ച് 31വരെ തൊഴില്‍ നികുതി, കെട്ടിട നികുതി എന്നിവ പഞ്ചായത്തിൽ അടക്കുന്നതിനുളള സൗകര്യം ഉണ്ടായിരിക്കും. കെട്ടിട ഉടമകള്‍ക്ക് ഓണ്‍ലൈന്‍ പെയ്‌മെന്റ് ഉപയോഗപ്പെടുത്താമെന്നും സെക്രട്ടറി അറിയിച്ചു.