ഇടുക്കി: ദേശീയ ബാലചിത്ര രചന ജില്ലാതല മത്സരം ഇന്ന് രാവിലെ 10ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സര പരിപാടിയിൽ 5 വയസ്സു മുതൽ 16 വരെയുള്ളവരെയും ഭിന്നശേഷി വിഭാഗത്തിൽ 5 മുതൽ 18 വയസ്സു വരെയുള്ള കുട്ടികളെയുമാണ് ണ് പങ്കെടുപ്പിക്കുന്നത് വയസ്സു തെളിയിക്കുന്നതിന് സ്‌കൂളധികൃതരുടെ സർട്ടിഫിക്കറ്റും ഭിന്നശേഷി വിഭാഗക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണെന്നും ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447963226 ൽ ബന്ധപ്പെടുക.